കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം
വടകര: കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, കരുവഞ്ചേരി വെസ്റ്റ് സീതാറം യെച്ചൂരി നഗറില്‍ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു.
സി.വി രവി, എന്‍.പി അനീഷ്, കെ.പി അഖില എന്നിവര്‍ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.വി സത്യന്‍ സെക്രട്ടറിയായ 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
ഒക്ടോബര്‍ 2ന് പുതുപ്പണം സൗത്ത് സമ്മേളനത്തോടെയാണ് സി.പി.ഐ.എം വടകര ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. 12 സമ്മേളനങ്ങളാണ് ഇതുവരെയായി കഴിഞ്ഞത്. ഒക്ടോബര്‍ 21ന് കുട്ടേത്ത് ലോക്കല്‍ സമ്മേളനത്തോടെ വടകര ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ അവസാനിക്കും. 26,27 ദിവസങ്ങളിലായാണ് വടകര ഏരിയ സമ്മേളനം.
Description: CPIM Palayad Nada Local Conference