സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം


പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് നന്തിയിൽ ആവേശോജ്വല തുടക്കം. നന്തി വീരവഞ്ചേരിയിലെ പി.ഗോപാലൻ, ഒ.കെ.പി കുഞ്ഞിക്കണ്ണൻ നഗറിൽ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ട.ചന്തു മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.

ഏരിയ കമ്മിറ്റി അംഗങ്ങളായ പി.അനൂപ് രക്തസാക്ഷി പ്രമേയവും വി.ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.ചന്തു, സി.കെ.ശ്രീകുമാർ, പി.എം.വേണു ഗോപാലൻ, സി.വി.ശ്രുതി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

സ്വാഗത സംഘം ചെയർമാൻ കെ.ജീവാനന്ദൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എം.പി.ഷിബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ജില്ലാസെ ക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെദിനേശൻ, കെ.കെ.മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗ ങ്ങളായ കെ.കുഞ്ഞമ്മദ്, പി.വിശ്വൻ, കെ.ദാസൻ, കാനത്തിൽ ജമീല എം.എൽ.എ, ഡി.ദീപ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച പൊതു സമ്മേളനത്തോടെ സമാപിക്കും.

Summary: CPIM Payyoli Area Conference gets off to a flying start