‘കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം
മേപ്പയ്യൂർ: കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണമെന്ന് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എടത്തിൽ മുക്കിൽ ഇബ്രാഹിം – കെ.കെ രാഘവൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു.
പി.പി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എല്‍.എ എൻ.കെ രാധ, മുതിർന്ന നേതാവ് കെ.കുഞ്ഞിരാമൻ ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.കെ ശശി, കെ.രാജീവൻ, മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ എന്നിവർ സംസാരിച്ചു. കെ.കുഞ്ഞിക്കണ്ണന്‍ സെക്രട്ടറിയായി 17 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Description: CPIM Meppayyur North Local Conference presenting popular issues.