അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം; പൊതുയോഗവും പ്രകടനവും ഇന്ന് വൈകിട്ട്


വടകര: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.17 കോടി രൂപ അനുവദിച്ച അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് നവീകരണം യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേമുണ്ട ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി ഇംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

സി.എം സുധ, ഒ.പി രാജന്‍, സി.ടി ദിലീപ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കൊടക്കാട്ട് ബാബു സെക്രട്ടറിയായ 11 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രകടനവും പൊതുയോഗവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശന് ഉദ്ഘാടനം ചെയ്യും.

Description: CPIM Memunda Local Conference