‘കുറ്റ്യാടിപ്പുഴയിലെ മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണം’; സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം
വടകര: കുറ്റ്യാടിപ്പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടാക്കാതെ ശാസ്ത്രീയ മാനദണ്ഡം പാലിച്ചും മണല്‍ വരാനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി ബാലന്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.കെ പ്രദീപന്‍, എ.വി ബാബു, എന്‍.കെ ദീപ എന്നിവരങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബി.സുരേഷ് ബാബു സെക്രട്ടറിയായി 17 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Description: CPIM Maniyur Local Conference