വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം
വടകര: കുട്ടോത്ത് കാവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി നാബ് അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
ടി.കെ കുഞ്ഞിരാമന്‍, ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.പി ബാബു, സഫിയ മലയില്‍, പി.എസ് അര്‍ജുന്‍, രജിത കോളിയോട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.എം ഷാജി സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Description: CPIM Kuttoth Local Conference