വടകര മാഹി കനാൽ സമയബന്ധിതമായി പൂർത്തിയാക്കണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സിപിഐഎം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം


വടകര: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം. ടി കെ ശാന്ത ടീച്ചർ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം മഹബൂബ് ഉദ്ഘാടനം ചെയ്തു. ഹംസ വായേരി, കെ എം പ്രജിത, കെ എം ജിഷ്ണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഭാഗമായ വടകര മാഹി കനാൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആർ കെ ചന്ദ്രൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.