ടൈലെന്റ് കനാൽ പണി പുനരാരംഭിക്കണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സിപിഐഎം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം
നാദാപുരം: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം. ചെറുകുളത്ത് കെ.പി നാരായണൻ, കെ.പി ചാത്തു നഗറിൽ നടന്ന സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷൻ, തടത്തിൽ രാധ, എൻ കെ മിഥുൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
തൂണേരിയിൽ നിന്നാരംഭിച്ച് കായപ്പനിച്ചിയിൽ അവസാനിക്കുന്ന ടൈൽ എന്റ് കനാൽ പണി പുനരാരംഭിക്കണമെന്ന് ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ടി പി പുരുഷു ലോക്കൽ സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.