ചുവപ്പണിഞ്ഞ് വടകരയുടെ തെരുവോരങ്ങൾ; ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലും അണിനിരന്ന് പതിനായിരങ്ങൾ
വടകര: വടകരയുടെ തെരുവോരങ്ങളെ ചുവപ്പണിയിച്ച് പ്രവർത്തകർ. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലുമായി പതിനായിരങ്ങളാണ് അണിനിരന്നത്. പോരാട്ട സ്മരണങ്ങൾ ഇരുമ്പുന്ന വടകരയുടെ നഗരവീഥികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ വീര്യത്തിന്റെ സന്ദേശം ഉയർത്തി 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ച് ചെയ്യുന്നത്.
ജൂബിലി കുളം, കരിമ്പനപ്പാലം, മേപ്പയിൽ ഓവുപാലം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നായാണ് മാർച്ചുകൾ ആരംഭിച്ചത്. നഗരത്തിലെ നിരത്തുകളിലൂടെ റാലിയായി എത്തി വടകര നാരായണ നഗരിലെ പൊതുസമ്മേളന നാഗരിയിൽ സംഗമിക്കും. ജെഡി റോഡ് ജൂബിലി കുളത്തിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിലാണ് ജില്ലാ സമ്മേളന പ്രതിനിധികൾ പങ്കെടുത്തത്. വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മൽ ഏരിയകളിലെ വളണ്ടിയർമാരണ് ഇവിടെ അണിനിരന്നത്.
പയ്യോളി, കൊയിലാണ്ടി, കോഴിക്കോട് – നോർത്ത്, സൗത്ത്, ടൗൺ, ഫറോഖ്, കുന്നമംഗലം, കക്കോടി ഏരിയകളുടെ മാർച്ച് കരിമ്പനപ്പാലത്തുനിന്നും പേരാമ്പ്ര, ബാലുശ്ശേരി, തിരുവമ്പാടി, ബാലുശ്ശേരി ഏരിയകളുടേത് മേപ്പയിൽ ഓവുപാലത്തിന് സമാപത്തുനിന്നുമാണ് ആരംഭിച്ചത്.
സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം പോർ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവന്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, മന്ത്രി മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശന്, പി. മോഹനൻ തുടങ്ങിയവര്‍ സംസാരിക്കും.
Summary: cpim district conference Tens of thousands lined up in mass rallies and Red Volunteer Marches