സി.പി.ഐ.എം ജില്ല സമ്മേളനം; പതിയാരക്കരയിൽ സെമിനാറും കലാ സാംസ്കാരികളും സംഘടിപ്പിച്ചു


വടകര: വടകരയിൽ വെച്ചു നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ
സെമിനാർ സംഘടിപ്പിച്ചു. ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും
എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം മധുസൂദനൻ അധ്യക്ഷത വഹിച്ചു.

പഴയകാലസമര പ്രവർത്തകരുടെ സംഗമം സി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കൽ ക്വിസ്, വഴിയോര ചിത്രരചന, കലാപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.

സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.ഗീരിഷ്, കെ.ബിനൂബ്, രാജിവ് മല്ലിശ്ശേരി, ടി.സി.രമേശൻ, സി.കെ.രാജീവൻ എന്നിവർ സംസാരിച്ചു. സി.വിദോഷ് സ്വാഗതം പറഞ്ഞു. ജനുവരി 29, 30, 31 തിയതികളിലാണ് വടകരയിൽ സി.പി.ഐ.എം ജില്ലാ സമ്മേളനം നടക്കുന്നത്.

Summary: CPIM District Conference; Organized seminar and arts and culture at Pathiyarakkara