ആയഞ്ചേരി കുനീമ്മൽ രാജീവന്റെ മരണം; സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം


ആയഞ്ചേരി: കുനീമ്മൽ രാജീവന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം അയഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. തലശ്ശേരി ഇന്ദിരഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് ഏപ്രിൽ 20ന് രാജീവൻ മരണപെട്ടത്.

വടകര പോലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് മൃതദ്ദേഹം സംസ്കരിച്ചത്.
ലോക്കൽ കമ്മിറ്റി യോഗത്തിൽ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ സോമൻ, യു.വി കുമാരൻ, പി.കെ സജിത, കെ ശശി, ടി രജനി, രാജേഷ് പുതുശ്ശേരി, എ.കെ ഷാജി, റനീഷ് ടി.കെ, ടി.പി ഹമീദ്, എൻ.കെ സുരേഷ് എന്നിവർ സംസാരിച്ചു.

Summary: CPI(M) demands a thorough investigation into the death of Ayanjary Kunimmal Rajeev