കൂട്ടാലിടയിൽ പ്രതിഷേധ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷം; സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു
ബാലുശ്ശേരി: കൂട്ടാലിടയില്‍ കരിദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സിപിഎം – കോണ്‍ഗ്രസ്സ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാലുശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. ഇരുവിഭാഗം പ്രവർത്തകർക്കുമെതിരെ കേസ്സെടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.