ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറി കിടത്തിച്ചികിത്സക്കുള്ള ആശുപത്രിയായി ഉയർത്തണം; ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കി സിപിഐഎം ചെമ്മരത്തൂർ ലോക്കൽ സമ്മേളനം
വടകര: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം ചെമ്മരത്തൂർ ലോക്കൽ സമ്മേളനം പൂർത്തിയായി. ചെമ്മരത്തൂർ മാനവീയം ഹാളിലെ ടി കെ ബാലൻ നായർ, എം സി പ്രേമചന്ദ്രൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എൽ വി രാമകൃഷ്ണൻ, കെ ടി സപന്യ, പി എം രാജീവൻ,എം പി ഷിബിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറി കിടത്തിച്ചികിത്സക്കുള്ള ആശുപത്രിയായി ഉയർത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പി കെ ശ്രീധരനെ ലോക്കൽ സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.