കക്കടവ് ചാരങ്കയ്യിൽ റെയിൽവേ അടിപ്പാത യാഥാർഥ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുക; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം അഴിയൂർ ലോക്കൽ സമ്മേളനം
അഴിയൂർ: സംഘടനാ വിഷയങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐഎം അഴിയൂർ ലോക്കൽ സമ്മേളനം . ചിറമീത്തലിൽ ഇ എം ദയാനന്ദൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ പി പ്രീജിത്ത് കുമാർ, രമ്യ കരോടി, സുജേഷ് കല്ലറോത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
കക്കടവ് ചാരങ്കയ്യിൽ റെയിൽവേ അടിപ്പാത യാഥാർഥ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് സിപിഐഎം അഴിയൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി കെ ജയരാജൻ ലോക്കൽ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.