ഇവര്‍ നാളെയുടെ താരങ്ങള്‍; വിവിധ പരീക്ഷകളില്‍ ഉന്നത വിജയികളായവരെ സി.പി.എം ആശാരിമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു



കിഴക്കന്‍ പേരാമ്പ്ര: സി.പി.ഐ.എം ആശാരിമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ ഉപഹാരം നല്‍കി.

ആശാരി മുക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. കൃഷ്ണദാസ് അധ്യക്ഷനായി. പി.എം രാമദാസന്‍, ടി. രാജശ്രീ, പി.പി രാജ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയന്‍ മാവള്ളി സ്വാഗതം പറഞ്ഞു.

summery: cpim aasarimukk branch, felicitated the students who achieved high mark in various examinations