സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം; നവംബർ ഒന്നിന് പതാക ഉയരും


ഒഞ്ചിയം: സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഒന്നിന് വൈകിട്ട് 5ന് പതാക ഉയരും. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് ഏരിയാ കമ്മിറ്റിയംഗം ആർ ഗോപാലൻ്റെ നേതൃത്വത്തിൽ സമ്മേളന ന​ഗരിയിലേക്ക് പതാക എത്തിക്കും. നവംബർ രണ്ട്, മൂന്ന് തീയതികളിലാണ് സമ്മേളനം നടക്കുക.

ഏരിയാ കമ്മിറ്റിയംഗം പി രാജൻ്റെ നേതൃത്വത്തിൽ രക്തസാക്ഷി പി.കെ രമേശൻ്റെ ബലികുടീരത്തിൽ നിന്ന് ദീപശിഖയും കൊടിമരം ഇ.എം ദയാനന്ദൻ സ്മൃതിമണ്ഡപത്തിൽ നിന്ന് ഏരിയാ കമ്മിറ്റിയംഗം എൻ ബാലകൃഷ്ണൻ്റെ നേതൃത്വത്തിലും സമ്മേളന നഗരിയിൽ എത്തിക്കും. പതാക, ദീപശിഖ, കൊടി മര ജാഥയിൽ നൂറുകണക്കിന് പ്രവർത്തകരും വളന്റിയർമാരും അണിചേരും.

[mid2