സി.പി.ഐ വടകര മണ്ഡലം സമ്മേളനം ഏപ്രിലില്‍; 151 അംഗ സംഘാടകസമിതിയായി


ഓർക്കാട്ടേരി: സി.പി.ഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള വടകര മണ്ഡലം സമ്മേളനം ഏപ്രിൽ 19,20 തിയ്യതികളിൽ ഓർക്കാട്ടേരിയിൽ വെച്ച് നടക്കും. സമ്മേളനം വിജയകരമായി സഘടിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രുപീകരിച്ചു.

ഓർക്കാട്ടേരി വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം ആർ സത്യൻ, മണ്ഡലം സെക്രട്ടറി എൻ.എം ബിജു, കെ. ഗംഗാധരകുറുപ്പ്, ഒ.എം അശോകൻ എന്നിവര്‍ സംസാരിച്ചു.

19ന് കച്ചേരി മൈതാനിയിൽ (സ: കാനം രാജേന്ദ്രൻ നഗർ) വൈകുന്നേരം 4 മണിക്ക്‌ വാർഷികാഘോഷങ്ങളുടെ ഭാഗമായി കമ്മ്യൂണിസ്റ്റ് സംഗമവും തുടർന്ന് കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകവും അരങ്ങേറും. 20ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ (സ: വി ആർ രമേശ്) നഗറിൽ പ്രതിനിധി സമ്മേളനം നടക്കും.

സ്വാഗത സംഘം ഭാരവാഹികൾ: ചെയർമാൻ ഇ.രാധാകൃഷ്ണൻ, വൈസ്‌ ചെയർമാൻമാർ ടി.പി റഷീദ്, കെ.കെ രഞ്‌ജീഷ്, കെ.പി സൗമ്യ, ജനറൽ കൺവീനർ ഒ.എം അശോകൻ. കൺവീനർമാർ എ.കെ കുഞ്ഞികണാരൻ, ആർ.കെ ഗംഗാധരൻ, എം സുനിൽകുമാർ, ട്രഷറർ കെ.ജയപ്രകാശ്.

Description: CPI Vadakara Constituency Conference in April