ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാർ മുന്നിൽ ഉണ്ടാകും; സി.പി.ഐ വടകര മണ്ഡലം കേഡേർസ് ക്യാമ്പ് നടന്നു
വടകര : ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാർ മുന്നിൽ ഉണ്ടാകുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ സഘ പരിവാർ ശക്തികൾക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് ഇടതുപക്ഷം ഉൾപെടെയുള്ള ജനാധിപത്യ മതനിരപേക്ഷ ചേരിയുടെ ഐക്യത്തിന്റ അടിസ്ഥാനത്തിലാണ്. ഇന്ത്യ മുന്നണി ദേശീയ അടിസ്ഥാനത്തിൽ രാഷ്ടീയ ബദലായി ശക്തമായി ഉയർന്ന് വരണമെന്ന് കെ കെ ബാലൻ പ്രസ്താവിച്ചു.
വടകര ദ്വാരക ഓഡിറ്റോറിയത്തിൽ സി പി ഐ വടകര മണ്ഡലം കേഡേർസ് ക്യാമ്പ് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. എൻ ശ്രീകുമാർ , പി സുരേഷ് ബാബു, ആർ സത്യൻ, ഇ രാധാകൃഷൻ തുടങ്ങിയവർ സംസാരിച്ചു.