കേന്ദ്ര ബജറ്റിനെതിരെ വടകരയിൽ സിപിഐ പ്രതിഷേധം


വടകര: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ സി പി ഐ പ്രതിഷേധ പ്രകടനം സഘടിപ്പിച്ചു. പ്രകടനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യഷത വഹിച്ചു. സി രാമകൃഷ്ണൻ സംസാരിച്ചു. പ്രതിഷേധ പരിപാടിക്കും പ്രകടനത്തിനും പി സജീവ് കുമാർ , പി കെ സതീശൻ ,കെ കെ രഞ്ജിഷ് , വി പി രാഘവൻ എന്നിവർ നേതൃത്വം നൽകി.