പാർട്ടി പ്രവർത്തകർക്കായി ആയഞ്ചേരിയിൽ മണ്ഡലം ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ


ആയഞ്ചേരി: ആയഞ്ചേരിയിലെ പാർട്ടി കേഡർമാർക്കായി ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ മണ്ഡലം കമ്മറ്റി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ അഡ്വ.പി ഗവാസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം സി.കെ.ബിജിത്ത് ലാൽ അധ്യക്ഷത വഹിച്ചു.

ലോകസഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്ന് ഗവാസ് പറഞ്ഞു. നാനൂറു സീറ്റിലധികം നേടി അധികാരത്തിലേറാം എന്ന ബി.ജെ.പിയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യ മുന്നണി എന്ന താൽക്കാലിക സംവിധാനത്തിന് സാധിച്ചു. പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ മുന്നണിയായി ഉയർന്നുവന്നാൽ മാത്രമെ നിലവിലുള്ള സാഹചര്യത്തിൽ ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ കഴിയു എന്നും ഗവാസ് പറഞ്ഞു.

സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ, ജില്ലാ കൗൺസിൽ അംഗം ടി.സുരേഷ്, അഭിജിത്ത് കോറോത്ത്, ഒ.കെ.രവീന്ദ്രൻ, എൻ.എം.വിമല എന്നിവർ സംസാരിച്ചു.

Summary: CPI organized constituency workshop at Ayanchery for party workers