എം.പി കൃഷ്ണൻ, മുണ്ടക്കൽ കുഞ്ഞിരാമൻ, കെ ഗംഗാധരൻ നമ്പ്യാർ ചരമവാർഷിക ദിനാചരണങ്ങൾ: ഓര്‍മകള്‍ പങ്കുവെച്ച് വെള്ളൂരില്‍ സി.പി.ഐയുടെ കുടുംബസംഗമം
തൂണേരി: സി.പി.ഐ നേതാക്കളായ തൂണേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.പി കൃഷ്ണൻ, തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുണ്ടക്കൽ കുഞ്ഞിരാമൻ, കെ.ഗംഗാധരൻ നമ്പ്യാർ എന്നിവരുടെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സി.പി.ഐ തൂണേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 8ന് ആരംഭിച്ച ദിനാചരണ പരിപാടികളുടെ സമാപനം കുറിച്ച് കൊണ്ട് നടന്ന കുടുംബ സംഗമം സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. ഞായറാഴ്ച വൈകിട്ട് 3മണിക്ക് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി.
ജില്ലാ എക്‌സിക്യുട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളിഅനുസ്മരണ പ്രഭാഷണവും ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ, ഐ.വി ലീല, സുരേന്ദ്രൻ തൂണേരി, എം.ടി.കെ രജീഷ്, ടി. എം കുമാരൻ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണ പരിപാടികളുടെ ഭാഗമായി പ്രഭാത ഭേരി, പതാക ഉയർത്തൽ, സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന, പ്രകടനം അനുസ്മരസമ്മേളനങ്ങൾ, വിദ്യർത്ഥികൾക്കുള്ളക്വിസ്സ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
Description: CPI organized a family meeting in Vellore