അരൂണ്ട ഒറ്റത്താണി യാഥാർത്യമാക്കണം ; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം


നാദാപുരം: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം പൂർത്തിയായി. വി ദാമു മാസ്റ്റർ നഗറിൽ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ കുമാരൻ, കെ പി മഹിജ, ഇ പി നിജിലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കോഴിക്കോട് – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അരൂണ്ട ഒറ്റത്താണി പാലം ഉടൻ യാഥാർത്യമാക്കണമെന്ന് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ പി കുമാരൻ സെക്രട്ടറിയായി 12 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനത്തിൽ തെരെഞ്ഞെടുത്തു.