ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് പുനരുദ്ധരണ പദ്ധതി ഉടൻ യാഥാർത്യമാക്കണം; ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കി സിപിഐ എം കല്ലാച്ചി ലോക്കൽ സമ്മേളനം
കല്ലാച്ചി : ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം കല്ലാച്ചി ലോക്കൽ സമ്മേളനം പൂർത്തിയായി. കല്ലാച്ചിയിൽ പി കുഞ്ഞിരാമൻ നഗറിൽ സിപിഐ എം ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി പി ബാലകൃഷ്ണൻ, സി രാജൻ,കെ എം ചന്ദ്രി, എം എൻ അനുശ്രീ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
നാടിൻ്റെ വികസനത്തിന് വഴി ഒരുക്കുന്നതിനായി നിർദ്ദിഷ്ട ചേലക്കാട് – വില്യാപ്പള്ളി – വടകര റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ച് റോഡ് ഉടൻ യാഥാർത്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ പി കുമാരൻ ലോക്കൽ സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.