കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധം ശക്തം; വടകരയിലെ വിവിധ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനവുമായി സി.പി.ഐ


വടകര: കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സി.പി.ഐ വടകര മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രകൃതി ദുരന്തത്തിൽപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് സഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്‌.

കാർത്തിക പള്ളിയിൽ മണ്ഡലം സെക്രട്ടറി എൻ.എം ബിജു, ഒ.എം അശോകൻ, കെ.ടി.കെ സുധി, സി ബാബു എന്നിവര്‍ നേതൃത്വം നൽകി. കുറിഞ്ഞാലിയോട് എ.കെ കുഞ്ഞി കണാരൻ, കെ.പി പവിത്രൻ, കെ.കെ ദിനേശൻ എന്നിവര്‍ നേത്യത്വം നൽകി. നാദാപുരം റോഡിൽ വി.പി രാഘവൻ, കെ കുമാരൻ, എം.പി രാഘവൻ എന്നിവര്‍ നേത്യത്വം നൽകി.