സി പി ഐ നേതാവായിരുന്ന വികെ ഭാസ്ക്കരൻ പതിമൂന്നാം ചരമവാർഷികം ആചരിച്ചു


വെള്ളികുളങ്ങര: സി പി ഐ ഒഞ്ചിയം ലോക്കൽ സെക്രട്ടറിയും ബീഡി സിഗാർ വർക്കേഴ്സ് യൂണിയൻ എഐടിയുസി നേതാവുമായിരുന്ന വി കെ ഭാസ്കരന്റെ പതിമൂന്നാമത് ചരമ വാർഷികം ആചരിച്ചു. പുന്നേരി താഴയിലെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. ആർ സത്യൻ, ഇ രാധാകൃഷ്ണൻ , വി പി രാഘവൻ എൻ ബാലൻ മാസ്റ്റർ, കെ ജയപ്രകാശ്, മധു കക്കുറയിൽ എന്നിവർ സംസാരിച്ചു.

Description: CPI leader VK Bhaskaran observed his 13th death anniversary