അസൗകര്യങ്ങളിൽ നിന്ന് ശാപമോക്ഷം ലഭിക്കുമോ?; കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യവുമായി സിപിഐ


പേരാമ്പ്ര: കൂരാച്ചുണ്ട് ഹോമിയോ ഡിസ്പൻസറിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിൽ ഹോമിയോ ഡിസ്പൻസറി പ്രവർത്തിക്കുന്നത് വൃദ്ധമന്ദിരത്തിന് വേണ്ടി പഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിലാണ്. ഈ കെട്ടിടം വളരെ ശോച്യാവസ്ഥയിലാണെന്നും അതിനാൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച മേൽക്കൂരയാണ് ആശുപത്രിയുടേത്. അലോപ്പതി, ആയൂർവേദം എന്ന പോലെ ഹോമിയോചികിത്സക്ക് നാട്ടിൽ സ്വീകാര്യത വർധിക്കുന്നുണ്ട്. അതിനാൽ കൂരാച്ചുണ്ട് ഹോമിയോ ആശുപത്രി പുതുക്കിപ്പണിത് രോ​ഗികൾക്കും ജീവനക്കാർക്കും ഇവിടെ കൂടുതൽ സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം.

ടി.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ പ്രേമൻ ,കെ എം പിറ്റർ വിനു മ്ലാക്കുഴിയിൽ, തോമസ്, പി.ടിഗോപിനാഥൻ, പ്രവീൺ ശങ്കര വേലിൽ, കുട്ട്യാലികുനിയിൽ എന്നിവർ പങ്കെടുത്തു.