‘ഗാർഹിക ഗുണഭോക്താക്കൾക്ക് ഗെയിൽ വാൽവ് സ്റ്റേഷനിൽ നിന്നും പ്രകൃതി വാതക കണക്ഷൻ നൽകണം’; ജനകീയ വിഷയങ്ങൾ ചർച്ചചെയ്ത് സിപിഐ ആയഞ്ചേരി ലോക്കൽ സമ്മേളനം


ആയഞ്ചേരി: ജനകീയ വിഷയങ്ങൾ ചർച്ചചെയ്ത് സി പി ഐ ആയഞ്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു. തുലാറ്റും നടയിൽ പ്രവർത്തിക്കുന്ന ഗെയിൽ വാൽവ് സ്റ്റേഷനിൽ നിന്നും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെയും പരിസരത്തെയും ഗാർഹിക ഗുണഭോക്താക്കൾക്ക് പ്രകൃതി വാതക കണക്ഷൻ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സി വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂക്കണ്ടി ചാത്തു പതാക ഉയർത്തി. പി ടി കെ വിനോദൻ രക്തസാക്ഷി പ്രമേയവും പറമ്പത്ത് സുനിൽ അനുശോചന പ്രമേയവും കെ കെ രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, അഡ്വ. കെ പി ബിനൂപ്, എൻ എം വിമല, കെ സി രവി, എം ചന്ദ്രൻ, എൻ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ കെ രാജനെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി എ പി ഹരിദാസനെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.