ജനകീയാസൂത്രണം പദ്ധതി; പുറമേരി ഗ്രാമ പഞ്ചായത്തില്‍ കന്നുകുട്ടികളെ വിതരണം ചെയ്തു


പുറമേരി: ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണം പദ്ധതി 2024/25 പ്രകാരം കന്നുകുട്ടി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പുറമേരിയിൽ സംഘടിപ്പിച്ച പരിപാടിയില്‍ വെറ്ററിനറി ഡോക്ടർ നീരജ പദ്ധതി വിശദീകരിച്ചു.

ഒരു വാർഡില്‍ അഞ്ച് വീതം കന്നുകുട്ടി എന്ന നിലയില്‍ 85 കന്നുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. 6,80,000- രൂപ പദ്ധതി വിഹിതം 8000/- വീതം ഗുണഭോക്തൃ വിഹിതവും നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം പോത്തു കുട്ടികളെ വിതരണം ചെയ്തപ്പോൾ കർഷകർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും ക്ഷീര മേഖലയിലെ പ്രതിസന്ധിയും പരിഗണിച്ചാണ് കന്നുകുട്ടി പദ്ധതി ഗ്രാമപഞ്ചായത്ത്‌ ഏറ്റെടുത്തു നടപ്പിലാക്കിയത്.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ കെ.എം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സീന ടി.പി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത എം.എം, മെമ്പർ രവി കൂടത്താംകണ്ടി എന്നിവർ സംസാരിച്ചു.

Description: Cows distributed in purameri Grama Panchayat