ലോക വെറ്ററിനറി ദിനാഘോഷവും പശുക്കളുടെ ആരോഗ്യ സംരക്ഷണവും; മുതുകാട് നരേന്ദ്ര ദേവ്‌ കോളനിയിൽ ഗോരക്ഷ ക്യാമ്പ്


ചക്കിട്ടപാറ: ചക്കിട്ടപാറ മുതുകാട് നരേന്ദ്ര ദേവ്‌ കോളനിയിലെ ക്ഷീര കർഷകർക്കായി ഗോരക്ഷ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്‌ഘാടനം ചെയ്തു. ലോക വെറ്ററിനറി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസർസ് അസോസിയേഷൻ കോഴിക്കോട് ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഭാഗമായി പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി മരുന്ന് വിതരണം നടന്നു. വനിതാ വികസന കോർപറേഷനും മൃഗ സംരക്ഷണ വകുപ്പും ചേർന്നു കഴിഞ്ഞ വർഷം നടപ്പാക്കിയ ആദിവാസി വനിതകൾക്ക് പശു വിതരണം പദ്ധതി ഏറെ വിജയമായിരുന്നു.

കെ.ജി.വി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. മുസ്‌തഫ കെ.ടി. അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയർമാൻ സി.കെ. ശശി, ഡോ സന്തോഷ് പി.കെ, ഡോ. ജിത്തു കെ.എസ്, ഡോ റീന കെ.കെ, ഡോ. ഷെസ്ന മുഹമ്മദലി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.