2008-2010 വർഷങ്ങളിൽ ജനിച്ച കുട്ടികൾ വീട്ടിലുണ്ടോ? പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ വിതരണം
പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നു. 2008-2010 വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്സിൻ നൽകുകയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് കോവിഡ് വാക്സിൻ വിതരണമുണ്ടാവുക.
തിങ്കളാഴ്ച- കോവിഷീൽഡ്, ചൊവ്വാഴ്ച – കോവാക്സിൻ, ശനിയാഴ്ച – കോർബി വാക്സിൻ എന്നിവയാണ് ലഭ്യമാവുക. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കോവിഡ് വാക്സിൻ വിതരണമുണ്ടാവുക.