ഇരിങ്ങല്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി കാഞ്ഞങ്ങാട്ട് പിടിയില്‍: പിടിയിലായത് ക്ഷേത്രഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുത്തുന്നതിനിടെ


പയ്യോളി: ഇരിങ്ങല്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി കാഞ്ഞങ്ങാട്ട് പിടിയില്‍. പയ്യന്നൂര്‍ രാമന്തളി സ്വദേശി പി.വി പ്രകാശന്‍ (40) ആണ് പിടിയിലായത്.

കാഞ്ഞങ്ങാട് ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യലിനിടെയാണ് ഇരിങ്ങലിലെ മോഷണ വിവരം വെളിപ്പെടുത്തിയത്.

കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിനുമുന്നില്‍ സ്ഥാപിച്ച ഭണ്ഡാരം മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്ര ഓഫിസ് മുറിയില്‍നിന്ന് മോഷ്ടിച്ച ഫോണ്‍ ഹൊസ്ദുര്‍ഗ് പൊലീസ് പ്രതിയില്‍നിന്ന് കണ്ടെത്തി.