വടകര നാരായണനഗരത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി


വടകര: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. പതിയാരക്കര വണ്ടായിയിൽ സുമിതയ്ക്കാണ് നഷ്ടം പരിഹാരം നൽകാൻ കോടതി വിധിച്ചത്. വടകര എം എ സി ടി കോടതിയുടേതാണ് ഉത്തരവ്.

2021 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. വടകര നാരായണനഗരം ജംഗ്ഷനിൽ വച്ച് ഭർത്താവ് രൂപേഷ്കുമാറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ബസിടിക്കുകയായിരുന്നു. അപകടത്തിൽ സുമിതയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

31,62,965 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധി. എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

Description:Court verdict to pay Rs 32 lakh compensation to the injured Patiyarakkara woman