ചുറ്റിലും പ്രിയപ്പെട്ടവര്‍, നിറഞ്ഞ ചിരി; ആയഞ്ചേരി മംഗലാട്ടെ കണ്ണനും നാരായണിയ്ക്കും വയോജനദിനത്തില്‍ സ്‌നേഹാദരം


ആയഞ്ചേരി: അയല്‍പക്കകാരും സുഹൃത്തുക്കളും ചുറ്റിലും ചേര്‍ന്നുനിന്നു, ചുറ്റിലും ചിരികള്‍….എല്ലാവരെയും നോക്കി കണ്ണനും നാരായണിയും നിറഞ്ഞു ചിരിച്ചു. അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായുള്ള
ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു ആയഞ്ചേരി മംഗലാട് നിന്നും ഈ ഹൃദ്യമായ കാഴ്ച.

13-ാം വാർഡ് മെമ്പർ എ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം നാല് മണിയോടെ ദമ്പതിമാരായ തിയ്യർ കുന്നത്ത് കണ്ണനെയും, നാരായണിയെയും വീട്ടിലെത്തി ആദരിച്ചത്‌. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പാട്ടുപാടിയാണ് പരിപാടി അവസാനിപ്പിച്ചത്‌.

വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പ്രത്യേക സംഗമം വിളിച്ചു ചേർക്കുമെന്നും വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്കും, രോഗദുരിതങ്ങൾ അനുഭവിക്കുന്നവർക്കുള്ള സാന്ത്വന പരിപാടികള്‍
സംഘടിപ്പിക്കുമെന്നും മെമ്പർ പറഞ്ഞു. നാരായണക്കുറുപ്പ് കുളങ്ങരത്ത്, നാരായണി തേറത്ത് മീത്തൽ, മാലതി ഒന്തമ്മൽ, മോളി പട്ടേരിക്കുനി, ദീപ തിയ്യർ കുന്നത്ത്, ജാനു മഞ്ചക്കണ്ടി, ശാന്ത മഞ്ചക്കണ്ടി, നാരായണി തിയ്യർ കുന്നത്ത്, ജാനു കുന്നിൽ, രതി പനയുള്ളതിൽ, ദേവി കല്ലുള്ള പറമ്പത്ത്, ദേവി നാളോം പുനത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Description: Couples on International Day of Older Persons honored