‘രണ്ട് പല്ല് ഇളകിപോയി, മൂക്കില്‍ നിന്നും ചോര വന്നു’; വടകര പുറങ്കരയില്‍ അയല്‍വാസി വീട്ടില്‍ കയറി അക്രമിച്ചതായി ദമ്പതികളുടെ പരാതി
വടകര: പുറങ്കരയില്‍ അയല്‍വാസികള്‍ അക്രമിച്ചതായി ദമ്പതികളുടെ പരാതി. കാറാഞ്ചേരി ഫാമിദ് (38), ഭാര്യ ഫൗമിദ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ പണി കഴിഞ്ഞ ശേഷമുള്ള ടൈല്‍സിന്റെ കഷ്ണങ്ങള്‍ വീടിന് സമീപത്തായി വച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളായ അച്ഛനും മകനും ഉച്ചയോടെ വീട്ടില്‍ കയറി ഭര്‍ത്താവിനെ ഉപദ്രവിച്ചതായി ഫൗമിദ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
ഭര്‍ത്താവിനെ അടിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ച തനിക്കും മര്‍ദനമേറ്റതായി ഫൗമിദ പറഞ്ഞു. അക്രമണത്തില്‍ ഫാമിദിന്റെ കൈക്കും, കാലിനും പല്ലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നും, രണ്ട് പല്ലുകള്‍ ഇളകിപോയെന്നും ഫൗമിദ പറഞ്ഞു. ഇരുവരും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Description: couple injured in Vadakara Purangara attack by neighbor