രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാടകവീട്ടിൽ പരിശോധന; കണ്ണൂരില്‍ 14 കിലോ കഞ്ചാവുമായി ദമ്പതികൾ കസ്റ്റഡിയിൽ


കണ്ണൂർ: മുണ്ടേരി കടവിൽ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്.

14 കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. പ്രദേശത്ത് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചക്കരക്കൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് എത്തിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് സഞ്ചികളും മുറിയിൽ നിന്ന് കണ്ടെടുത്തു.

Description: Couple in custody with 14 kg of ganja in Kannur