കണ്ണൂര്‍ ചെറുപുഴയില്‍ ദമ്പതികള്‍ വീട്ടിൽ മരിച്ച നിലയിൽ


കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പ്രാപ്പൊയിലില്‍ എയ്യന്‍കല്ലിലെ സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി പുറത്ത് പോയ ദമ്പതികളുടെ മക്കളില്‍ ഒരാള്‍
വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോറി ഡ്രൈവറാണ് മരിച്ച സനോജ്, സനിത തൊഴിലുറപ്പ് ജോലിക്കും അടയ്ക്ക ഉരിക്കുന്ന ജോലിക്കും പോകാറുണ്ടായിരുന്നു. പ്രദേശത്ത് വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വിദ്യാര്‍ത്ഥികളായ റിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)