പ്രശ്നങ്ങളെ അഭിമുഖീകരിന്നതിന് അമ്മമാരെ പ്രാപ്തരാക്കുക; വടക്കുമ്പാട് ഹയർ സെക്കൻഡറിയിൽ കൗൺസിലിങ് സഭ
പേരാമ്പ്ര : മാറിയ സാമൂഹ്യ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിന്നതിന് അമ്മമാരെ പ്രാപ്തരാക്കാൻ വടക്കുമ്പാട് ഹയർ സെക്കൻ്ററി സ്കൂളിൽ കൗൺസിലിങ് സഭ സംഘടിപ്പിച്ചു. കേരള പോലീസ് സോഷ്യൽ പോലീസിങ്ങിൻ്റെ “ചിരി” പദ്ധതിയുടെ ഭാഗമായാണ് “അമ്മ അറിയാൻ” എന്ന പരിപാടി നടന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പറേമ്മൽ സഭ ഉദ്ഘാടനം ചെയ്തു.
പ്രധാനാദ്ധ്യാപകൻ വി അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനാമിക അശോക് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പി കെ രവിത , കെ പി മുളികൃഷ്ണദാസ്, പി എം സുധീഷ്കുമാർ, ബിനില ദിനേശ്, സ്വപനജയരാജ് ,ടി ലതി, ഷിജി ബാബു എന്നിവർ സംസാരിച്ചു.
തെരെഞ്ഞെടുക്കപ്പെട്ട എസ് പി സി കേഡറ്റുകളുടെ അമ്മമാർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. ചിരിയുടെ കൗൺസിലിംങ് സെൻ്ററിലേക്ക് 9497900200 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.