പേരാമ്പ്രയിലെ സ്‌കൂളുകളില്‍ പാചകം ഇനി ഏറെ സുരക്ഷിതം; ആരോഗ്യം ശുചിത്വം സുരക്ഷ വിഷയങ്ങളില്‍ പാചകതൊഴിലാളികള്‍ക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ച് ബി.ആര്‍.സി


പേരാമ്പ്ര: സ്‌കൂളുകളിലെ പാചകം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിനായി തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ച് പേരാമ്പ്ര ബി.ആര്‍.സി. സംസ്ഥാനത്ത് ആദ്യമായാണ് പാചക തൊഴിലാളികള്‍ക്കായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. സമഗ്ര ശിക്ഷാ കേരള കോഴിക്കോടിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ബി.ആര്‍.സിയാണ് പരിപാടി സംഘടിപ്പിച്ചത്.

പേരാമ്പ്ര ബ്ലോക്കിനു കീഴിലുള്ള സ്‌കൂളുകളിലെ തൊഴിലാളികള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ 52 പേര്‍ പങ്കെടുത്തു. ആരോഗ്യം ശുചിത്വം വിഷയവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാറും സുരക്ഷ വിഷയത്തില്‍ പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രേമനും കുട്ടികളും പാചകത്തൊഴിലാളികളും ന്നെ വിഷയത്തില്‍ കുന്നമംഗലം ബി.ആര്‍.സി ട്രെയ്‌നര്‍ കെ.സി ഹാഷിദും ക്ലാസെടുത്തു. പാചകവാതകം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍ക്കൊളിച്ച കൈപ്പുസ്തകവും ക്ലാസിന്റെ ഭാഗമായി നല്‍കി.

ക്ലാസിനെത്തിയ മുഴുവന്‍ തൊഴിലാളികള്‍ക്കും ഓണക്കോടി വിതരണം ചെയ്തു. പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെയുടെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ. അബ്ദുള്‍ ഹക്കീം മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്അധ്യക്ഷനായിരുന്നു.

ഹെഡ് മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ കെ.പി.രാജന്‍ ആശംസകളര്‍പ്പിച്ചു. ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ വി.പി.നിത സ്വാഗതവും ക്ലസ്റ്റര്‍ കോഡിനേറ്റര്‍ വിദ്യ നന്ദിയും രേഖപ്പെടുത്തി.