പയ്യോളിയില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാര്‍ ജീവനക്കാരന്‍ മരിച്ചു
പയ്യോളി: പയ്യോളിയില്‍ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാര്‍ ജീവനക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 10.30 തോടെയാണ് സംഭവം. കൂരാച്ചുണ്ട് സ്വദേശി ജോര്‍ജിന്റെ മകന്‍ റിന്‍സ് (30) ആണ് മരിച്ചത്.
കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് വൈദ്യുത കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനിടയില്‍ പോസ്റ്റിന് മുകളില്‍ നിന്നും വൈദ്യുത ലൈനില്‍ കൈതട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ഉടനെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
