പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാകും; ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മന്ത്രി വീണാജോർജ് തറക്കല്ലിട്ടു


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മന്ത്രി വീണാജോർജ് തറക്കല്ലിട്ടു. നിർമാണ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ കെട്ടിടം നിർമാണം പൂർത്തിയാകും. വലിയ വികസന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഉൾപ്പെടെ നടന്നുവരുന്നത്. കിഫ്ബി സംവിധാനം വന്നതോടെ വലിയ പദ്ധതികൾക്ക് ഒന്നിച്ച് തുക അനുവദിക്കുകയാണ്. അതിനാൽ പദ്ധതികൾ കാലതാമസം കൂടാതെ പൂർത്തീകരിക്കാനുള്ള സാഹചര്യം ഒരുങ്ങിയെന്നും മന്ത്രി വീണാജോർജ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ വി റീന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎമാരായ എ കെ പദമനാഭൻ , കെ കുഞ്ഞമ്മത് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ പ്രമോദ് , ശാരദ പട്ടേരിക്കണ്ടി, കെ കെ ബിന്ദു , എൻ ടി ഷിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.