വടകര ജെടി റോഡിൽ സംസ്ഥാനപാതയിലെ ഡ്രെയിനേജ് നിർമാണം ; പ്രതിഷേധ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്


വടകര: ജെടി റോഡിൽ സംസ്ഥാനപാതയിലെ ഡ്രെയിനേജ് നിർമാണത്തിന് മേൽ പ്രതിഷേധ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്. ഡ്രെയിനേജ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺ​ഗ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഈ പ്രദേശത്തുതന്നെ രണ്ട് ഹോസ്പിറ്റലുകളും തണൽ ഡയാലിസിസ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന രോഗികൾ ഈ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് ജീവനു തന്നെ ഭീഷണിയാണെന്നും ഡ്രെയിനേജിൻ്റെ നിർമ്മാണ പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന്യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മുഹമ്മദ് മിറാഷ്, അഭിനന്ദ് ജെ മാധവ്, പ്രബിൻ പാക്കയിൽ, രഞ്ജിത്ത് കണ്ണോത്ത്, രാഗേഷ് കെ. ജി, കാർത്തിക് ചോറോട്, ജുനൈദ് കാർത്തികപ്പള്ളി, സജിത്ത്, ശ്രീജിഷ് യു. എസ്, അതുൽ ബാബു, ജിബിൻ കൈനാട്ടി, സിജു പുഞ്ചിരിമിൽ, ഷഫീൻ പി. എം, ശിവപ്രസാദ്, ആദിത്ത് കൃഷ്ണ, അശ്വന്ത് ചോറോട് എന്നിവർ സംസാരിച്ചു.