വേളം പള്ളിയത്ത് പെരുവയൽ റോഡിലെ വെള്ളക്കെട്ട്; പരിഹാര നടപടിയായി, ഡ്രെയിനേജ്, കൽവെർട്ട് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു
വേളം: വേളം ഗ്രാമപഞ്ചായത്തിലെ പെരുവയൽ ടൗണിൽ വെള്ളം കയറുന്നതിന് പരിഹാരമാകുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇതിനാവശ്യമായ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കുകയും ഒന്നാംഘട്ട പ്രവർത്തിക്കായി 25 ലക്ഷം രൂപ അനുവദിച്ച പ്രവർത്തി ആരംഭിച്ചിരിക്കുകയും ചെയ്തെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു.
25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. തുടർന്ന് സെപ്തംബർ മാസം പകുതിയോടെ കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു. പ്രവൃത്തിയുടെ കാലാവധി 4 മാസമാണ്. പ്രവൃത്തിയുടെ ഭാഗമായി കൽവെർട്ട് നിർമാണം, 377 മീറ്റർ നീളത്തിൽ ഓവുചാൽ നിർമാണം, 65 മീറ്റർ നീളത്തിൽ ടാറിങ് പ്രവൃത്തി, ഐറിഷ് ഡ്രെയിൻ നിർമാണം എന്നിവ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രെയിനേജ്, കൽവെർട്ട് എന്നിവയുടെ നിർമാണം പുരോഗമിച്ചുവരികയാണെന്നും എംഎൽഎ അറിയിച്ചു.