മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയ്ക്കു നേരെ നിരന്തര ലൈംഗിക പീഡനം: കൊടുവള്ളി സ്വദേശി അറസ്റ്റില്‍


കൊടുവള്ളി: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുല്‍ ലത്തീഫിനെ(46)യാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

2018 മുതല്‍ അഞ്ച് വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

പോക്സോയ്ക്കു പുറമേ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.