”കോണ്‍ഗ്രസിന് നഷ്ടമായത് കരുത്തനായ നേതാവിനെ” ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച കുറ്റ്യാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കുറ്റ്യാടി: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. വേളം ഗ്രാമ ഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു ഉല്‍ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. പി.പി.ആലിക്കുട്ടി, പി.കെ.സുരേഷ്, ടി.സുരേഷ് ബാബു, പി.പി.ദിനേശന്‍, സി.കെ.രാമചന്ദ്രന്‍,എന്‍.സി. കുമാരന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, തെരുവത്ത് കേളോത്ത് അബ്ദുല്ല, ഹാഷിം നമ്പാടന്‍, തയ്യില്‍ നാണു, സി.സി.ഹാരിസ്, നാണു മൊട്ടേമ്മല്‍, വിവി മാലിക്ക് എന്നിവര്‍ പ്രസംഗിച്ചു.