കെ.സുധാകരന്റെ അറസ്റ്റ്; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു


പേരാമ്പ്ര: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് ഉപരോധിച്ചു.

മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.ടി സത്യന്‍, ഷാജു പൊന്‍പാറ, ഇ.പി മുഹമ്മദ്, കെ.സി രവീന്ദ്രന്‍, പി.സി കുഞ്ഞമ്മദ്, സത്യന്‍ കല്ലൂര്‍, ബഷീര്‍ പരിയാരം, പി.പി സുരേഷ്, ആര്‍.കെ രജീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.