പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം
മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.
Also Read- കാരയാട് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
പത്ത് വർഷക്കാലമായുള്ള പ്രവാസ ജീവിതത്തിന് വിരാമമിട്ടാണ് അഷ്റഫ് നാട്ടിലെത്തുന്നത്. കോൺഗ്രസ് പ്രവർത്തകനായതിനാൽ പാർട്ടി പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്നു. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം എപ്പോഴുമുണ്ടായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തോടൊപ്പം സഹപ്രവർത്തകരെയും ദു:ഖത്തിലാഴ്ത്തി.