കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകനും മകനും ആക്രമിക്കപ്പെട്ട സംഭവം; അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി


കുറ്റ്യാടി: കുറ്റ്യാടിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനും മകനും ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. ഞായറാഴ്ച രാത്രി കുറ്റ്യാടിയിൽ വെച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാവ് ചാരുംമ്മൽ കുഞ്ഞബ്ദുള്ളയും മകനും അക്രമിക്കപ്പെട്ടത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അക്രമികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കണമെന്നും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

മകനോടൊപ്പം മകളുടെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു വരികയായിരുന്ന കുഞ്ഞബ്ദുള്ളയെയും മകനെയും പിറകെ കാറിൽ വന്ന ആക്രമികളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അറയ്ക്കുന്ന ഭാഷയിൽ വർഗീയമായ തെറി വിളിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തത്. ആക്രമത്തിൽ പരിക്കോ 75 വയസ്സുള്ള കുഞ്ഞബ്ദുള്ളയേയും മകനെയും നാട്ടുകാർ ചേർന്ന് കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവം വളരെ ഗൗരവമായി കാണണമെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് പി.കെസുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, കിണറ്റുംകണ്ടി അമ്മദ്, പി.പി ആലിക്കുട്ടി, ഹാഷിം നമ്പാട്ടിൽ, സി.എം നൗഫൽ, രാഹുൽ ചാലിൽ, കെ ജിതിൻ എന്നിവർ സംസാരിച്ചു.

Summary: Congress worker and his son attacked in Kuttyadi; The Congress Constituency Committee demanded immediate arrest of the attackers