എഡിഎം നവീൻ ബാബുവിന്റെ മരണം,കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യം ശക്തം; വടകരയിലും കുറ്റ്യാടിയിലും കോൺഗ്രസ് പ്രതിഷേധം
വടകര: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കുക, പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വടകരയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
അഞ്ചുവിളക്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. വടകര ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി, ജില്ലാ സെക്രട്ടറിമാരായ കെ പി കരുണൻ, കാവിൽ രാധാകൃഷ്ണൻ, വി കെ പ്രേമൻ, സുധീഷ് വള്ളിൽ, സി. നിജിൻ, പി എസ് രഞ്ജിത്ത്, പി പി കമറുദ്ദീൻ, തുടങ്ങിയവർ നേതൃത്വം നൽകി.
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്, കെ.പി.അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി,എസ് ജെ സജീവ് കുമാർ, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ ഏലിയാറ ആനന്ദൻ, , പി.കെ.സുരേഷ്, പി.പി ദിനേശൻ, എൻ സി കുമാരൻ, ഇ.എം അസ്ഹർ തുടങ്ങിയവർ സംബന്ധിച്ചു.