ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിന് നേരെ പൊലീസ് അതിക്രമം; കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
കീഴരിയൂര്‍: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിന് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഫറൂക്കില്‍ നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ചിനിടെയാണ് സംഭവം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്, ചുക്കോത്ത് ബാലന് നായര്‍, എം.എം.രമേശന്, ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ശശി കല്ലട, എന്‍.ടി.ശിവാനന്ദന്, ശശി പാറോളി എന്നിവര്‍ നേതൃത്വം നല്കി.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ തണലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫറോക്കില്‍ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് നടപടി വൈകുന്നവെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചപ്പോഴാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാറിന്റെ കൈക്ക് പരിക്കേറ്റത്.