സർക്കാർ പാവപ്പെട്ടവരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു; വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് വില്ല്യാപ്പള്ളി ടൗണിൽ കോൺഗ്രസ് പ്രതിഷേധ ധർണ
വില്ല്യാപ്പള്ളി: പലവ്യഞ്ജനങ്ങൾക്ക് ഉൾപ്പടെ റോക്കറ്റ് പോലെ വിലക്കയറ്റമുണ്ടാകുമ്പോഴും പിടിച്ചുനിർത്താനുള്ള ഒരു നടപടിയും സർക്കാർ ചെയ്യുന്നില്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം. വിലക്കയറ്റത്തിന് പുറമേ വൈദ്യുതി ചാർജും വർധിപ്പിച്ച് സർക്കാർ പാവപ്പെട്ടവരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണെന്നും ബാബു പറഞ്ഞു. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതിഷേധവും പ്രതികരണവുമാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കണ്ടതെന്നും അദ്ധേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.സി. ഷീബ , വി.ചന്ദ്രൻ , പൊന്നാറത്ത് മുരളി , എം.പി. വിദ്യാധരൻ , എൻ.ബി പ്രകാശ് കുമാർ , ദിനേശ് ബാബു കൂട്ടങ്ങാരം , വി.കെ. കുഞ്ഞിമ്മൂസ , വി.കെ.ബാലൻ , പടിയുള്ളതിൽ സുരേഷ് എന്നിവർ സംസാരിച്ചു.

Description: Congress protest dharna in Villyapalli town to protest against the increase in electricity charges